WayanadKeralaLatest NewsNews

‘നിങ്ങൾ വയനാട്ടിൽ ഉണ്ടെങ്കിൽ മിസ് ചെയ്യരുത്’: വയനാടൻ കുടം കുലുക്കി സർബത്ത് ആസ്വദിച്ച വിവരം പങ്കുവെച്ച് രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാടൻ യാത്രയിലെ വിഭവങ്ങൾ രുചിച്ചറിഞ്ഞ്, കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ, വയനാടൻ കുടം കുലുക്കി സർബത്തിന്റേയും ചൂട് പക്കാവടയുടേയും ചമ്മന്തിയുടേയും വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. എല്ലാം തവണയും കേരളത്തിലെത്തുമ്പോൾ, രാഹുൽ ഗാന്ധി ഇത്തരത്തിൽ വ്യത്യസ്ത രുചികൾ ആസ്വദിക്കാറുണ്ട്.

ഇത്തവണ കൊയിലാണ്ടി സ്വദേശിയയായ ഫിറോസും കുടുംബവും നടത്തുന്ന കടയിൽ നിന്നായിരുന്നു, രാഹുൽ ഗാന്ധി ചൂട് പക്കുവടയും ചമ്മന്തിയും കുടം കുലുക്കി സർബത്തും കഴിച്ചത്. ഇതിന്റെ ചിത്രങ്ങളും കുറിപ്പും രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു. ‘കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽ നിന്ന്, ചൂട് പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ മിസ് ചെയ്യരുത്’ രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button