Latest NewsNewsIndiaBusiness

ക്രൂഡോയിൽ ഇറക്കുമതി: ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ

ലോകത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്

ന്യൂഡൽഹി: രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വീണ്ടും വർദ്ധിച്ചു. ഇതോടെ, ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ മാറി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, ഇറാഖിനെ പിന്തള്ളിയാണ് റഷ്യ ക്രൂഡോയിൽ ഇറക്കുമതിയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. സൗദി അറേബ്യക്കാണ് മൂന്നാം സ്ഥാനം.

ജൂൺ മാസത്തിൽ ആകെ ഇറക്കുമതി ചെയ്തത് 9,85,000 ബാരലാണ്. ഇതിന്റെ 21 ശതമാനവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. മെയ് മാസത്തിൽ 7,38,000 ബാരലാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 16 ശതമാനം മാത്രമായിരുന്നു റഷ്യയുടെ വിഹിതം. ലോകത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്.

Also Read: പാർട്ടിവിരുദ്ധ പ്രവർത്തനം: ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ

റഷ്യ- യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റഷ്യ ക്രൂഡോയിലിന് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വർദ്ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button