Latest NewsNewsTechnology

വാട്സ്ആപ്പിൽ നിങ്ങൾ ‘ഓൺലൈനി’ൽ ആണോ?, ലാസ്റ്റ് സീൻ സെക്ഷനിലെ പുതിയ അപ്ഡേറ്റ് ഉടൻ എത്തും

നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ ആർക്കൊക്കെ അത് കാണാൻ ആകുമെന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്

ഉപയോക്താക്കൾ കാത്തിരുന്ന പ്രൈവസി ഫീച്ചർ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ലാസ്റ്റ് സീൻ സെക്ഷനിലാണ് പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നത്. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വബീറ്റഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ ആർക്കൊക്കെ അത് കാണാൻ ആകുമെന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഇതോടെ, ‘ഓൺലൈൻ’ സ്റ്റാറ്റസ് ഉപയോക്താക്കൾക്ക് പൂർണമായും നിയന്ത്രിക്കാൻ കഴിയും.

നിലവിൽ, ലാസ്റ്റ് സീനുമായി ബന്ധപ്പെട്ട് നാല് ഓപ്ഷനുകളാണ് വാട്സ്ആപ്പിൽ ഉള്ളത്. Everyone, Contact, Specific Contact, Nobody എന്നിങ്ങനെയാണ് നാല് ഓപ്ഷനുകൾ. എന്നാൽ, പുതിയ ഫീച്ചർ എത്തുന്നതോടെ ‘Who can see when I’am online’ എന്ന ഓപ്ഷൻ ലഭ്യമാകും. ഇതിലൂടെ, ഉപയോക്താക്കൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ ആർക്കൊക്കെ കാണാൻ സാധിക്കുമെന്ന് നിയന്ത്രിക്കാൻ കഴിയും.

Also Read: പോരാട്ടം വ്യക്തികൾ തമ്മിലല്ലേ? എന്നിട്ടും ഞാൻ വിളിച്ചിട്ട് മോദി എന്നെ തിരിച്ചു വിളിച്ചില്ല: യശ്വന്ത്‌ സിൻഹ

അടുത്തിടെയാണ് ലാസ്റ്റ് സീൻ, എബൗട്ട്, പ്രൊഫൈൽ പിക്ചർ എന്നിവ ചിലരിൽ നിന്നും മാത്രമായി മറച്ചുവയ്ക്കാനുള്ള ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button