Latest NewsNewsIndia

രാജ്യത്തെ ഞെട്ടിച്ച കനയ്യ ലാല്‍, ഉമേഷ് കൊലപാതകങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

രണ്ട് കൊലകള്‍ക്കും ഭീകര ബന്ധമുള്ളതായി എന്‍ഐഎ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച കനയ്യ ലാല്‍, ഉമേഷ് കൊലപാതകങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എന്‍ഐഎ മേധാവി ദിനകര്‍ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി.

Read Also: എകെജി സെന്ററില്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ആരും അപലപിക്കാന്‍ തയ്യാറായില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

നൂപുര്‍ ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ജൂണ്‍ 28നായിരുന്നു, ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തുന്നല്‍ക്കാരനെ പട്ടാപ്പകല്‍ മത മൗലികവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജൂണ്‍ 21നായിരുന്നു അമരാവതിയില്‍ ഔഷധ വ്യാപാരിയായ ഉമേഷ് കോല്‍ഹെയെ അക്രമികള്‍ കൊലപ്പെടുത്തിയത്.

അമരാവതി കൊലക്കേസില്‍, മുഖ്യപ്രതിയും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയുമായ ഇര്‍ഫാന്‍ ഷെയ്ഖിനെ ജൂലൈ 7വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മുദാസിര്‍ അഹമ്മദ്, ഷാരൂഖ് പഠാന്‍, അബ്ദുള്‍ തൗഫീഖ്, ഷോയിബ് ഖാന്‍, അതീബ് റഷീദ്, യൂസഫ്ഖാന്‍ ബഹദൂര്‍ ഖാന്‍ എന്നിവരും കേസില്‍ പ്രതികളാണ്.

റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് ഉദയ്പൂര്‍ കേസിലെ പ്രധാന പ്രതികള്‍. റിയാസാണ് 47 വയസുകാരനായ കനയ്യ ലാലിന്റെ കഴുത്തറുത്തത്. വീഡിയോ ചിത്രീകരിച്ചത് ഗൗസ് ആയിരുന്നു. കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു നിഷ്ഠൂരമായ കൊലപാതകം.

സംഭവത്തിന് പിന്നില്‍ ഭീകര ബന്ധമുള്ളതായി എന്‍ഐഎ സംശയിക്കുന്നുണ്ട്. ഇരു സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button