Latest NewsNewsFootballSports

ഡെന്‍മാര്‍ക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യൻ എറിക്സൺ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ

മാഞ്ചസ്റ്റർ: ഡെന്‍മാര്‍ക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യൻ എറിക്സൺ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ. എറിക്സണുമായി യുണൈറ്റഡ് കരാറിലെത്തിയതായി പ്രമുഖ ഫുട്ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രിയാസോ റൊമാനോ ട്വീറ്റ് ചെയ്തു. മൂന്ന് വര്‍ഷത്തെ കരാറിലാണ് എറിക്സൺ യുണൈറ്റഡിലെത്തുക. ബ്രെന്റ്ഫോർഡിൽ കരാർ അവസാനിച്ച എറിക്സണ്‍ ഫ്രീ ഏജന്‍റായാണ് യുണൈറ്റഡിലെത്തുന്നത്.

കഴിഞ്ഞ യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ കഴിഞ്ഞ സീസണില്‍ ബ്രെന്റ്ഫോർഡ് എഫ്‌സിലൂടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മടങ്ങിയെത്തിയത്. സീരി എയിൽ കളിക്കാൻ വിലക്കുണ്ടായിരുന്ന താരത്തിന് ആറുമാസത്തേക്കായിരുന്നു ബ്രെന്‍റ്ഫോർഡ് കരാർ നൽകിയത്. ഇത് പൂര്‍ത്തിയായതോടെ ഫ്രീ ഏജന്‍റായ എറിക്സണ്‍ മാറിയിരുന്നു.

ഹൃദയാഘാതം ഉണ്ടാവുമ്പോള്‍ ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാൻ താരമായിരുന്നു എറിക്സണ്‍. എന്നാല്‍, രോഗമുക്തനായെങ്കിലും എറിക്സനുമായുള്ള കരാർ ഇന്‍റര്‍ റദ്ദാക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായ താരങ്ങള്‍ക്ക് പേസ്മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ കളിപ്പിക്കില്ലെന്ന ഇറ്റാലിയൻ ലീഗിലെ കർശന നിയമത്തെ തുടർന്നായിരുന്നു താരത്തിന്റെ കരാർ റദ്ദാക്കിയത്. നേരത്തെ, പ്രീമിയർ ലീഗില്‍ ടോട്ടനത്തിന്‍റെ താരമായിരുന്നു ക്രിസ്റ്റ്യൻ എറിക്സൺ.

അതേസമയം, ക്ലബ് വിടാനുള്ള ആഗ്രഹം പരസ്യമാക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താരം ഇക്കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതരുമായി ചർച്ച ചെയ്തു. സമ്മര്‍ ട്രാന്‍സ്ഫറില്‍ തനിക്ക് വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കണമെന്നാണ് റൊണാൾഡോയുടെ ആവശ്യം. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന ക്ലബ്ബുകളില്‍ കളിക്കാൻ റൊണാള്‍ഡോയ്ക്ക് താല്പര്യമുണ്ടെന്ന് സൂചനയുണ്ടായിരുന്നു.

Read Also:- മൈഗ്രേയ്ൻ കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ ഇതാ..!

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണില്‍ വലിയ നേട്ടമുണ്ടാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല. ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത പോലും ഉറപ്പാക്കാനും ടീമിനായില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാമതായാണ് യുണൈറ്റഡ് സീസൺ അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ടീം വിടുന്നതിനെക്കുറിച്ച് റൊണാള്‍ഡോ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button