Latest NewsNewsIndiaBusiness

ഐസിഐസിഐ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകൾ വർദ്ധിപ്പിച്ചു

ഒറ്റ ദിവസത്തേക്ക് മാത്രം നൽകുന്ന വായ്പ നിരക്ക് 7.50 ശതമാനമാണ്

വായ്പ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി ഐസിഐസിഐ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകളാണ് ബാങ്ക് ഉയർത്തിയത്. അടിസ്ഥാന നിരക്കിൽ 20 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വായ്പ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ പ്രമുഖ സ്വകാര്യ വായ്പ ദാതാവാണ് ഐസിഐസിഐ ബാങ്ക്.

ഒറ്റ ദിവസത്തേക്ക് മാത്രം നൽകുന്ന വായ്പ നിരക്ക് 7.50 ശതമാനമാണ്. കൂടാതെ, ഒരു മാസം കാലാവധിയുള്ള വായ്പ നിരക്ക് 7.50 ശതമാനമായി ഉയർത്തി. ആറുമാസം, ഒരു വർഷം കാലാവധിയുള്ള വായ്പ നിരക്ക് യഥാക്രമം 7.70 ശതമാനം, 7.75 ശതമാനം എന്നിങ്ങനെയാണ്.

Also Read: ഒഎൻഡിസി: 75 നഗരങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും

രാജ്യത്ത് പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ 50 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതിനുശേഷം നിരവധി ബാങ്കുകൾ അവരുടെ വായ്പ പലിശ നിരക്ക് ഉയർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button