KeralaLatest NewsNews

ചികിത്സാ പിഴവ് മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്നു: തങ്കം ആശുപത്രിക്കെതിരെ നടപടിയുമായി ആരോഗ്യമന്ത്രി

ഒരാഴ്ചയ്ക്കിടെ നവജാതശിശു ഉൾപ്പടെ മൂന്ന് പേർ ചികിത്സ പിഴവ് മൂലം മരിച്ചുവെന്നാണ് ആരോപണം.

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട്ട് തങ്കം ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിന് പിന്നാലെ, 27കാരിയുടെ മരണം. ചികിത്സാ പിഴവ് മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്ന സാഹചര്യത്തിൽ ആശുപത്രിക്കെതിരെ നടപടി നിർദ്ദേശിച്ച് ആരോഗ്യമന്ത്രി.

ചികിത്സാ പിഴവ് മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്നുവെന്ന പരാതിയിലാണ് ആശുപത്രിയ്‌ക്കെതിരെ നടപടി. ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് നിയമപ്രകാരം നടപടിയെടുക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്ടറും ഡി.എം.ഒയും ചേർന്നുള്ള സമിതി അന്വേഷണവും നടത്തും.

ഒരാഴ്ചയ്ക്കിടെ നവജാതശിശു ഉൾപ്പടെ മൂന്ന് പേർ ചികിത്സ പിഴവ് മൂലം മരിച്ചുവെന്നാണ് ആരോപണം. യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാരെ പ്രതികളാക്കി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഭിന്നശേഷിക്കാരിയായ യുവതിയും അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു.

Read Also: തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്: 27കാരി മരിച്ചു

കോങ്ങാട് ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവതിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭിന്നശേഷിക്കാരിയായ യുവതിയാണ് കാർത്തിക. ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ മരണം നടന്നതായാണ് ലഭിക്കുന്ന വിവരം. മരണം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും വളരെ വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. കാര്‍ത്തികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button