Latest NewsKeralaNews

വിവാഹ വാഗ്ദാനം നല്‍കി, ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ പീഡിപ്പിച്ചു: ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് എതിരെ കേസ്

വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

ചിറ്റാരിക്കാല്‍: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചെന്ന് പരാതി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെതിരെയാണ് ദളിത് യുവതിയുടെ പരാതിയില്‍ പൊലീസ് ബലാത്സംഗത്തിന് കേസ് എടുത്തത്.

Read Also: ‘നമ്മൾ നന്നായാൽ, നമ്മൾ നടക്കുന്ന വഴികൾ നന്നായാൽ നമ്മുടെ പിന്നാലെ നടക്കുന്നവരും നന്നാകും’: അഞ്ജു പാർവ്വതി പ്രബീഷ്

ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന 23കാരിയെ വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ച ശേഷം, വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. തക്ക സമയത്ത് ബന്ധുക്കള്‍ കണ്ടതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പീഡന വിവരം യുവതി വെളിപ്പെടുത്തിയതോടെ വീട്ടുകാര്‍ യുവതിയുമായി പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button