Latest NewsKeralaNews

കനത്ത മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇടുക്കിയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

Read Also: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്: ഞെട്ടിക്കുന്ന റിപ്പോർട്ട്

അതേസമയം, ഇടുക്കിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് മൂന്നു പേര്‍ മരിച്ചതോടെ തോട്ടങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് കളക്ടര്‍ നിരോധിച്ചു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button