KollamKeralaNattuvarthaLatest NewsNews

തൊട്ടിലിൽ രണ്ട് വയസുകാരി മരിച്ച നിലയിൽ

കടയ്ക്കൽ സ്വദേശികളായ ബീമ - റിയാസ് ദമ്പതികളുടെ മകൾ ഫാത്തിമ ആണ് മരിച്ചത്

കൊല്ലം: തൊട്ടിലിൽ ഉറക്കാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ മകൾ ഫാത്തിമ ആണ് മരിച്ചത്.

കൊല്ലം കടയ്ക്കലിലാണ് സംഭവം. വീട്ടിലെ തൊട്ടിലിൽ ഉറക്കിക്കിടത്തിയതായിരുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.

Read Also : തദ്ദേശ സ്ഥാപനങ്ങളുടെ മെയ്ന്റനൻസ് ഫണ്ട് മുൻ വർഷത്തേതുപോലെ അനുവദിക്കും: മന്ത്രി

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button