KeralaLatest NewsNews

സജി ചെറിയാന്റെ പരാമർശം ആര്‍.എസ്.എസ് നിലപാട്: ആഞ്ഞടിച്ച് വി.ഡി സതീശൻ

മന്ത്രിയുടേത് പാര്‍ട്ടി നിലപാടാണോ എന്ന് സി.പി.എം വ്യക്തമാക്കണം.

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണഘടനയ്ക്കെതിരായ സജി ചെറിയാന്റെ പരാമർശം ആര്‍.എസ്.എസ് നിലപാടാണെന്നും ഗോള്‍വാക്കറുടെ പുസ്തകത്തിലെ നിലപാടാണിതെന്നും അദ്ദേഹം വിമർശിച്ചു. നിയമസഭയ്ക്ക് പുറത്തും പ്രതിഷേധമുയർത്തിയ പ്രതിപക്ഷാംഗങ്ങൾ ജയ് ഭീം മുദ്രാവാക്യം മുഴക്കി.

Read Also: ഇ-മാലിന്യ സംസ്‌കരണം: ഇതുവരെ തീർപ്പാക്കിയത് 4000 അപേക്ഷകളെന്ന് ദുബായ് മുൻസിപ്പാലിറ്റി

‘മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. മന്ത്രിക്ക് രാജിവെച്ച് ആര്‍.എസ്.എസിൽ ചേരാം. അങ്ങനെ കേന്ദ്രമന്ത്രിയാകാം. മന്ത്രിയുടേത് പാര്‍ട്ടി നിലപാടാണോ എന്ന് സി.പി.എം വ്യക്തമാക്കണം. സർക്കാർ പ്രതിപക്ഷത്തിന് മറുപടി നല്‍കാതെ ഒളിച്ചോടി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങാതിരുന്നിട്ടും സഭ പിരിഞ്ഞത് അതിനാലാണ്’- അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button