Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ അവധി: നാലു ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി, ടോൾ ഗേറ്റ് സംവിധാനവും സൗജന്യം

അബുദാബി: നാലു ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. ബലിപെരുന്നാൾ അവധി പ്രമാണിച്ചാണ് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 8 മുതൽ 12 വരെയാണ് സൗജന്യ പാർക്കിംഗ് ലഭിക്കുക. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read Also: ഞങ്ങളെപ്പോലൊരു ആണവശക്തിയെ ശിക്ഷിക്കാനിറങ്ങിയാൽ മനുഷ്യരാശി അപകടത്തിലാകും: റഷ്യ

നാല് ദിവസത്തേക്ക് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും. പൊതുഗതാഗത ബസുകൾ സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ബലിപെരുന്നാൾ അവധി പ്രമാണിച്ച് ദുബായിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിരുന്നു.

ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അതേസമയം, ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല.

Read Also: ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ: ഞാനൊരു രോഗി, സൈക്കോതെറപ്പി ചികിത്സ എടുക്കുന്നുണ്ടെന്ന് ശ്രീജിത്ത് രവി

shortlink

Related Articles

Post Your Comments

Related Articles


Back to top button