Latest NewsNewsIndia

‘ശരീഅത്തിന്റെ ദൃഷ്ടിയില്‍ കുറ്റവാളി’: ഉദയ്പൂര്‍ കൊലയാളികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ബറെല്‍വി ഉലമ

ലഖ്‌നൗ: ഉദയ്പൂർ കൊലയാളികൾക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ബറെല്‍വി ഉലമ. പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയെ പിന്തുണച്ചതിന് കൊല ചെയ്യപ്പെട്ട തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലയാളികൾക്കെതിരെ ശക്തമായ നിലപാടാണ് ബറെൽവി ഉലമ സ്വീകരിച്ചത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയാണെന്ന് അല ഹസ്രത്ത് ദര്‍ഗ അറിയിച്ചു.

ഒരാളെ കൊലപ്പെടുത്തുന്നയാള്‍ ശരീഅത്തിന്റെ ദൃഷ്ടിയില്‍ കുറ്റവാളിയായിരിക്കുമെന്ന് അലാ ഹസ്രത്ത് വിധിച്ചിട്ടുണ്ടെന്നും, അവര്‍ കഠിനമായി ശിക്ഷിക്കപ്പെടുമെന്നും ബറേല്‍വി ഉലമയുടെ ദേശീയ സെക്രട്ടറി ജനറല്‍ മൗലാന ഷഹാബുദ്ദീന്‍ റസ്‌വി പ്രതികരിച്ചു. പ്രവാചകനെ നിന്ദിക്കുന്നവരുടെ തലവെട്ടണമെന്ന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ക്ക് പിന്നില്‍ തീവ്രവലതുപക്ഷ, ഇസ്ലാമിക തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടികളാണ്. നിയമം അനുസരിച്ച് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാണെന്നും, ഒരാള്‍ അയാളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയാണെന്നും റസ്‌വി പറഞ്ഞു.

കനയ്യ ലാലിന്റെ ഘാതകർക്കെതിരെ പുറപ്പെടുവിച്ച ഫത്‌വയിൽ ഇരുവരെയും ശരിഅത്ത് കോടതിയിൽ കുറ്റവാളികളാക്കി മുസ്ലീം സംഘടന വിധിച്ചു. ചക്രവർത്തിയുടെ അനുമതിയില്ലാതെ ഇസ്‌ലാമിക ഭരണത്തിൻ കീഴിൽ ഒരാളെ കൊലപ്പെടുത്തിയാൽ ശരീഅത്തിന്റെ ദൃഷ്ടിയിൽ അത്തരമൊരാൾ കുറ്റവാളിയായിരിക്കുമെന്ന് ആലാ ഹസ്രത്ത് വിധിച്ചതായി റസ്‌വി പറഞ്ഞു.

കഠിനമായി ശിക്ഷിക്കപ്പെടും. ഇസ്‌ലാമികേതര ഗവൺമെന്റുകൾക്ക് കീഴിൽ, രാജ്യത്തെ നിയമം അനുസരിച്ച് അത്തരം കൊലപാതകങ്ങൾ എന്തായാലും നിയമവിരുദ്ധമായി കണക്കാക്കുമെന്നും അത്തരം കുറ്റകൃത്യം ചെയ്യുന്നതിലൂടെ വ്യക്തി തന്റെ ജീവൻ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ നിയമം കയ്യിലെടുക്കരുത്, ശിക്ഷിക്കുക എന്നുള്ളത് സര്‍ക്കാരിന്റെ ജോലിയാണ്, പരാതി നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button