Latest NewsNewsIndia

പ്രവാചക നിന്ദ: നൂപുർ ശർമ്മയെ പിന്തുണച്ചതിന് തനിക്ക് വധഭീഷണിയെന്ന് നടി നിഹാരിക തിവാരി

രാജസ്ഥാൻ: ഉദയ്പൂരിലെ തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നാലെ തനിക്ക് നേരെ വധഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തി നടി നിഹാരിക തിവാരി രംഗത്ത്. പ്രവാചക നിന്ദ നടത്തിയ നൂപൂർ ശർമ്മയെ പിന്തുണച്ചതിന് തനിക്ക് നേരെ വധഭീഷണി ഉയരുന്നുവെന്നാണ് നിഹാരിക ആരോപിക്കുന്നത്. നൂപുർ ശർമ്മ കേസുമായി ബന്ധപ്പെട്ട് നിഹാരിക കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

‘അവൾ പറഞ്ഞതെല്ലാം തെറ്റായിരുന്നു, പക്ഷേ പ്രവാചകനെതിരെ ചെളിവാരിയെറിയാൻ തുടങ്ങിയത് അവളല്ല. ‘ദൈവനിന്ദ’ കഥ തുടങ്ങിയത് മറ്റാരോ ആണ്. നിങ്ങൾക്ക് വീഡിയോ കാണാം. കൊലപാതകങ്ങൾ പരസ്യമായി നടപ്പിലാക്കുകയും നമ്മുടെ പ്രധാനമന്ത്രിക്ക് ഭീഷണികൾ ഉയരുകയും ചെയ്യുന്നു. ഇത് ശരിയാണോ? ശിവന്റെ പേരിൽ നമ്മൾ ഹിന്ദുക്കൾ ആരുടെയെങ്കിലും കഴുത്തറുക്കുന്നുണ്ടോ?’ നിഹാരിക പോസ്റ്റിൽ ചോദിച്ചു.

‘ആരെങ്കിലും വിശ്വാസത്തെ ദുരുപയോഗം ചെയ്യുമ്പോൾ (ശിവലിംഗത്തെ പരാമർശിച്ച്), അതിൽ നമുക്ക് ദേഷ്യം തോന്നുമെന്ന് വ്യക്തമാണ്. നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്തു. എന്നാൽ, നമ്മുടെ ശിവലിംഗത്തെ പരിഹസിച്ചവരുടെ കാര്യമോ? അവർക്കെതിരെയും നടപടിയുണ്ടാകണം. ഒരു മതവും നിങ്ങളെ മനുഷ്യജീവനെടുക്കാൻ പഠിപ്പിക്കുന്നില്ല. ഇതൊന്നും മനുഷ്യത്വമല്ല. പാവം തയ്യൽക്കാരൻ ചെയ്ത തെറ്റ് എന്താണ്?’, നിഹാരിക ചോദിച്ചു.

ഇതിന് പിന്നാലെ, നയ് ദുനിയ പങ്കിട്ട ഒരു വീഡിയോയിൽ, ഇസ്ലാമിസ്റ്റുകൾ തനിക്ക് നേരെ വധഭീഷണി ഉയർത്തുന്നതാണ് തിവാരി പരാതിപ്പെടുന്നത് കാണാം. ‘ഞാൻ ശവമഞ്ചലിൽ വീട്ടിൽ ചെല്ലുമെന്ന് അവർ എനിക്ക് മുന്നറിയിപ്പ് നൽകി. വിദ്വേഷം പരത്തുന്നു എന്നാണ് എനിക്കെതിരെ അവർ ആരോപിക്കുന്നത്’, നിഹാരിക പരാതിപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button