Latest NewsNewsIndia

കനയ്യ ലാലിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് ബി.ജെ.പി: കപിൽ മിശ്ര നടത്തിയ ധനസമാഹരണത്തിൽ ലഭിച്ചത് വൻ തുക

ഉദയ്പൂർ കേസ്: കനയ്യ ലാലിന്റെ കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തി കപിൽ മിശ്ര, 24 മണിക്കൂറിനുള്ളിൽ ലക്ഷ്യം പൂർത്തീകരിച്ചു

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തീവ്ര ഇസ്‌ലാമിസ്റ്റുകളാൽ കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യ ലാലിന്റെ കുടുംബത്തെ സഹായിക്കാൻ ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ ധനസമാഹരണം 24 മണിക്കൂറിനുള്ളിൽ ലക്ഷ്യം കണ്ടു. 24 മണിക്കൂറിനുള്ളിൽ ധനസമാഹരണം ഒരു കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചു. കനയ്യ ലാലിന്റെ കുടുംബത്തിന് ഇപ്പോഴും സഹായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ മതനിന്ദ പരാമർശങ്ങളെ പിന്തുണച്ചതിനാണ് കനയ്യ ലാലിനെ ഇസ്ലാമിസ്റ്റുകളായ റിയാസ് ജബ്ബാറും ഗൗസ് മുഹമ്മദും ചേർന്ന് കൊലപ്പെടുത്തിയത്. തലവെട്ടിയായിരുന്നു കൊലപാതകം. ശേഷം, പ്രതികൾ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. പ്രതികളെ പോലീസ് പിടികൂടിയ ശേഷമാണ്, ബി.ജെ.പി നേതാവ് കപിൽ മിശ്ര മുൻകൈയെടുത്ത് ധനസമാഹരണ പ്ലാറ്റ്‌ഫോമായ ക്രൗഡ്‌കാഷിൽ കനയ്യ ലാലിന്റെ കുടുംബത്തിനായി ധനസമാഹരണം നടത്തിയത്. സംഭാവന നൽകാൻ ആളുകളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

Also Read:റൂട്ട് ഇപ്പോള്‍ കളിക്കുന്ന സ്വാതന്ത്ര്യത്തോടെയാണ് കോഹ്ലി കളിക്കുന്നതെങ്കില്‍ നമുക്കൊരു ബാറ്റിംഗ് വിരുന്ന് കാണാം: സ്വാൻ

‘മതത്തിന്റെ പേരിൽ കനയ്യ ലാൽ ജി ക്രൂരമായി കൊല്ലപ്പെട്ടു. ഈ അവസ്ഥയിൽ അവരുടെ കുടുംബത്തെ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് കഴിയില്ല. കുടുംബത്തിന് ഒരു ധനസഹായം നിർമ്മിക്കാൻ ഞങ്ങൾ തീരുമാനിച്ചു, കൂടാതെ ഒരു കോടി രൂപ ഫണ്ട് സ്വരൂപിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കുടുംബത്തെ നേരിട്ട് സന്ദർശിച്ച് തുക കൈമാറും. ഈ ആവശ്യത്തിനായി സംഭാവന നൽകാൻ ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു’, അദ്ദേഹം പറഞ്ഞു.

കനയ്യ ലാലിന്റെ മകനുമായും കപിൽ മിശ്ര സംസാരിച്ചു. മറ്റൊരു ട്വീറ്റിലാണ് അദ്ദേഹം ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചത്. ‘ഞാൻ കനയ്യ ലാൽ ജിയുടെ മകൻ യാഷുമായി ഒരു ഹ്രസ്വ സംഭാഷണം നടത്തി. ദുഃഖത്തിന്റെ ഈ വേളയിൽ ഞങ്ങളെല്ലാം അവർക്കൊപ്പമുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നാമെല്ലാവരും ഈ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ കനയ്യ ലാൽ ജിയുടെ പരമമായ ത്യാഗത്തിന് മുന്നിൽ നമിക്കുന്നു. അവരുടെ കുടുംബത്തെ ഞങ്ങൾ ഉപേക്ഷിക്കില്ല. ധീരനായ പിതാവിന്റെ ശോഭയുള്ള മകനാണ് യാഷ്’, കപിൽ മിശ്ര പറഞ്ഞു.

ഒരു കോടി രൂപ എന്ന ലക്ഷ്യം പൂർത്തിയാക്കിയ ശേഷം, എല്ലാ ദാതാക്കൾക്കും നന്ദി അറിയിച്ച കപിൽ മിശ്ര, കനയ്യ ലാലിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഈശ്വർ സിംഗിന് 25 ലക്ഷം രൂപ സംഭാവന നൽകുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button