Latest NewsKeralaNews

സ്വര്‍ണ്ണക്കടത്ത് ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണം: കേന്ദ്രമന്ത്രി ശോഭാ കരന്തലജെ

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയും കുടുംബവും സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ആരോപണ വിധേയരാകുന്നത്

പത്തനംതിട്ട: സ്വര്‍ണ്ണക്കടത്ത് ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയും കുടുംബവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ആരോപണ വിധേയരാകുന്നതെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കണമെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് മാറി നില്‍ക്കുകയാണ് വേണ്ടതെന്നും ശോഭാ കരന്തലജെ പറഞ്ഞു.

പത്തനംതിട്ട പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ‘സ്വപ്നാ സുരേഷിന്റെ 164 മൊഴി സൂചിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പങ്കിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഇടപെടല്‍ കൂടിയാണ്. അതിനാല്‍ തന്നെ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെകൂടി ഉള്‍പ്പെടുത്തണം. യുഎഇ കോണ്‍സുലേറ്റിനേയും നയതന്ത്ര ഇടപാടുകളേയും ദുരുപയോഗം ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്’,ശോഭാ കരന്തലജെ വിമര്‍ശിച്ചു.

‘പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ കേസില്‍ ഉള്‍പ്പെട്ടത് മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുള്ളത് കൊണ്ടാണ്. കേന്ദ്ര ഏജന്‍സിയായ ഇ.ഡി കേസ് അട്ടിമറിച്ചുവെന്നുള്ള ആരോപണം തെറ്റാണ്. ഇപ്പോഴും അന്വേഷണം തുടര്‍ന്നു വരികയാണ്. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധമാണ് കേസന്വേഷണം മന്ദീഭവിക്കാന്‍ കാരണമെന്ന ആരോപണം അടിസ്ഥാന രഹിതമാണ്’, കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button