KeralaLatest NewsNews

ലൈഫ് രണ്ടാം ഘട്ട അപ്പീൽ വെള്ളിയാഴ്ച വരെ

 

 

തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ രണ്ടാം ഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം ജൂലൈ 8ന് അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാം ഘട്ടം അപ്പീൽ നൽകാൻ കഴിയുക. ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ട അപ്പീൽ സമർപ്പണത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്നുള്ള ആറ് ആക്ഷേപങ്ങളുമാണ് ലഭിച്ചത്. അപ്പീൽ നൽകാനുള്ള അവസാന അവസരം എന്ന നിലയിൽ ഈ സാധ്യത എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ജൂലൈ 8 വരെ ലഭിക്കുന്ന രണ്ടാം ഘട്ടം അപ്പീലുകൾ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിയാണ് പരിശോധിക്കുക. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും.
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അതിവേഗം കുതിക്കുകയാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. അർഹരായ ഒരാൾ പോലും പട്ടികയിൽ നിന്ന് ഒഴിവായിട്ടില്ലെന്നും അനർഹർ കടന്നുകൂടിയിട്ടില്ലെന്നും ഉറപ്പാക്കാൻ രണ്ടാം ഘട്ട അപ്പീൽ അവസരവും കൃത്യമായി ഉപയോഗിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button