Latest NewsNewsIndiaBusiness

ഈ അമേരിക്കൻ ഫാഷൻ ബ്രാൻഡ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേക്കും, വിശദവിവരങ്ങൾ ഇങ്ങനെ

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഉപകമ്പനിയാണ് റിലയൻസ് റീട്ടെയിൽ

ഗ്യാപ്പ് ഇൻകോർപ്പറേറ്റഡ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേക്കും. റിലയൻസ് റീട്ടെയിലാണ് ഗ്യാപ്പ് ഇൻകോർപ്പറേറ്റഡിനെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അമേരിക്കയിലെ പ്രമുഖ ഫാഷൻ ബ്രാൻഡ് കൂടിയാണ് ഗ്യാപ്പ്.

റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് റീട്ടെയിൽ ദീർഘകാല ഫ്രാഞ്ചസി ഉടമ്പടിയിലൂടെ ആയിരിക്കും ഈ നീക്കത്തിന് തുടക്കം കുറിക്കുക. കൂടാതെ, ഗ്രാൻഡ് ബാന്റിന്റെ ഔദ്യോഗിക റീട്ടെയിലറായി മാറാനുള്ള ശ്രമങ്ങളും റിലയൻസ് നടത്തുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ആയിരിക്കും ഗ്യാപ്പ് ബ്രാൻഡിനെ പരിചയപ്പെടുത്തുക. ഇതിനായി എക്സ്ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകളും ഡിജിറ്റൽ വിപണികളും ഉപയോഗപ്പെടുത്തും.

Also Read: മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും ഇങ്ങനെയുപയോഗിച്ചാൽ

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഉപകമ്പനിയാണ് റിലയൻസ് റീട്ടെയിൽ. 2022 മാർച്ച് 31ലെ കണക്കുകൾ പ്രകാരം, 1.99 ലക്ഷം കോടി രൂപയുടെ ടേൺ ഓവർ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button