KeralaLatest NewsNews

‘എത്ര അപകടകരമാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും’: മറയ്ക്കകത്തെ ചര്‍ച്ചയെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര

തൃശൂര്‍: തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ നടന്ന ചർച്ചയിൽ വിദ്യാര്‍ത്ഥികളെ ലിംഗാടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരുത്തിയതിനെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര. ജെന്‍ഡര്‍ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ആണുങ്ങളും പെണ്ണുങ്ങളുമായ വിദ്യാര്‍ത്ഥികള്‍, സാധാരണഗതിയില്‍ ഒരു ബഹുസ്വര പൊതുസമൂഹത്തില്‍ തുറന്ന് ഇടപഴകാന്‍ ശേഷിയുണ്ടാകേണ്ട ആ വിദ്യാര്‍ത്ഥികള്‍ ഒരു മറയ്ക്കപ്പുറമിപ്പുറം ഇരിക്കുമ്പോള്‍ എത്ര അപകടകരമായാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കാണണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രമോദ് പുഴങ്കര വിമര്‍ശിക്കുന്നു.

പ്രമോദ് പുഴങ്കരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

‘തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ gender politicsനെക്കുറിച്ചു ചര്‍ച്ചചെയ്യാനായി അല്‍ഹംദുലില്ലാഹ് എന്ന് പ്രഭാഷകന്‍ പങ്കുവെക്കുന്ന ചിത്രമാണിത്. ആണുങ്ങളും പെണ്ണുങ്ങളുമായ വിദ്യാര്‍ത്ഥികള്‍, സാധാരണഗതിയില്‍ ഒരു ബഹുസ്വര പൊതുസമൂഹത്തില്‍ തുറന്ന് ഇടപഴകാന്‍ ശേഷിയുണ്ടാകേണ്ട ആ വിദ്യാര്‍ത്ഥികള്‍ ഒരു മറയ്ക്കപ്പുറമിപ്പുറം ഇരിക്കുമ്പോള്‍ എത്ര അപകടകരമായാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് കാണേണ്ടത്. ആര്‍ത്തവസമയത്ത് കാലിന്നിടയില്‍ കാന്തിക പ്രഭാവമുണ്ടെന്നൊക്കെ ‘ശാസ്ത്രീയ വിശദീകരണം’ നല്‍കിയ കുലസ്ത്രീ സ്ത്രീരോഗവിദഗ്ദ്ധയെ ഓര്‍മ്മയില്ലേ. അമ്മാതിരി പഠിപ്പാണിതും.അങ്ങനെയിരിക്കുമ്പോള്‍ അതിലൊരു കുഴപ്പവും തോന്നാത്തവിധത്തില്‍ മനുഷ്യരെ മാറ്റുകയാണ്. സങ്കുചിത സ്ത്രീവിരുദ്ധ മതബോധത്തെ നിരന്തരമായി എതിര്‍ക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇതാണ് സത്യവും സമാധാനവുമെങ്കില്‍ അത്ര സമാധാനം വേണ്ടെന്നേ പറയാനുള്ളു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button