Latest NewsNewsLife StyleHealth & Fitness

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ അറിയാൻ

എരിവുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചവരിൽ ഓര്‍മക്കുറവ്, കാര്യഗ്രഹണശേഷിക്കുറവ് എന്നിവ ഉണ്ടായതായി പഠനത്തിൽ കണ്ടെത്താനായെന്ന് ​ഗവേഷകൻ സുമിൻ ഷി പറയുന്നു. ചെെനയിൽ അൻപത്തിയഞ്ച് വയസിൽ കൂടുതലുള്ള 4,582 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവർ 50 ​ഗ്രാമിൽ കൂടുതൽ മുളക് കഴിച്ചിരുന്നതായി കണ്ടെത്തി.

Read Also : ചുരുങ്ങിയ കാലയളവിൽ വലിയ ലാഭം: മൂന്ന് വർഷം കൊണ്ട് പത്ത് ലക്ഷത്തോളം രൂപ കിട്ടുന്ന നിക്ഷേപ പദ്ധതി

കുട്ടികൾക്ക് എരിവുള്ള ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുത്. ഭാവിയിൽ മറ്റ് രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകൻ സുമിൻ ഷി പഠനത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button