Latest NewsNewsIndiaBusiness

വിദേശ പ്രതിരോധ സംഭരണം: ബാങ്കിംഗ് ഇടപാടുകൾ നടത്താൻ മൂന്ന് സ്വകാര്യ ബാങ്കുകൾക്ക് അനുമതി

വിദേശ പ്രതിരോധ സംഭരണത്തിനുളള സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റങ്ങൾ

ബാങ്കിംഗ് മേഖലയിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. വിദേശ പ്രതിരോധ സംഭരണത്തിനുളള സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, വിദേശ പ്രതിരോധ സംഭരണത്തിനുളള ബാങ്കിംഗ് സൗകര്യങ്ങൾ നൽകുന്നതിന് രാജ്യത്തെ തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. മൂന്ന് ബാങ്കുകളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകൾക്കാണ് വിദേശ പ്രതിരോധ സംഭരണത്തിനുള്ള ബാങ്കിംഗ് സൗകര്യങ്ങൾക്ക് അനുമതി കിട്ടിയിരിക്കുന്നത്. ബാങ്കിംഗ് സേവനങ്ങളായ ലെറ്റർ ഓഫ് ക്രെഡിറ്റ്, ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയവ നൽകുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ അനുമതി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ ഇടപാടുകളിൽ സ്വകാര്യ മേഖലാ ബാങ്കുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

Also Read: ധനലക്ഷ്മി ബാങ്ക്: ഇനി എൻആർഐ നിക്ഷേപങ്ങൾക്ക് പലിശ കൂടും

shortlink

Related Articles

Post Your Comments

Related Articles


Back to top button