KollamKeralaNattuvarthaLatest NewsNews

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ ‌‌

കുണ്ടറ പെരിനാട് പാലക്കടവ് മിഥുൻ ഭവനത്തിൽ മിലൻ എം. ജോർജ് (19) ആണ് പിടിയിലായത്

കൊട്ടാരക്കര: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. കുണ്ടറ പെരിനാട് പാലക്കടവ് മിഥുൻ ഭവനത്തിൽ മിലൻ എം. ജോർജ് (19) ആണ് പിടിയിലായത്. ഇയാൾ കുറേദിവസങ്ങളായി എക്‌സൈസ് ഷാഡോ ടീമി‍ന്റെ നിരീക്ഷണത്തിലായിരുന്നു.

ആറുമുറിക്കട കേന്ദ്രീകരിച്ച് സംശയാസ്പദമായി യുവാക്കൾ തമ്പടിക്കുന്നു എന്ന വിവരത്തെ തുടർന്ന്, നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 3.535 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : യുഎസ് ഉക്രൈന് ആയുധം നൽകുന്നതിന്റെ ലക്ഷ്യം ഇതാണ്: വെളിപ്പെടുത്തലുമായി റഷ്യ

‌എഴുകോൺ എക്‌സൈസ് ഇൻസ്‌പെക്ടർ ജി. പോൾസ‍ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബ്, പ്രിവന്‍റീവ് ഓഫീസർമാരായ എൻ. ബിജു, എൻ. സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എവേഴ്സൻ ലാസർ, ശ്രീജിത്ത്, ശരത്, സിദ്ധു, വനിത സിവിൽ എക്‌സൈസ് ഓഫീസർ സൂര്യ, എക്‌സൈസ് ഡ്രൈവർ നിതിൻ എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button