Latest NewsNewsInternational

2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്

2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: യു.എന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. 2022 നവംബര്‍ മാസത്തില്‍ ലോകജനസംഖ്യ 800 കോടിയാകുമെന്നും യുഎന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്, പോപ്പുലേഷന്‍ ഡിവിഷന്‍, ദ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ട്‌സ് 2022 പ്രവചിച്ചു. ലോക ജനസംഖ്യാ ദിനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Read Also: വിവാദ പരാമർശം: മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സുവേന്ദു അധികാരി

2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 141 കോടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 142 കോടി ജനസംഖ്യയാണ് ചൈനയിലുള്ളത്. 2023ല്‍ ചൈനയെ മറികടക്കുന്ന ഇന്ത്യയില്‍ 2050 ആകുമ്പോഴേയ്ക്കും 160 കോടി ജനങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ചൈനയിലെ ജനസംഖ്യ 131 കോടിയായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യയാണ് 2022ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടു പ്രദേശങ്ങള്‍. 230 കോടി ജനങ്ങളാണ് ഇവിടെയുള്ളത്. ആഗോള ജനസംഖ്യയുടെ 29 ശതമാനം വരും ഇത്. 210 കോടി ജനങ്ങളാണ് മധ്യ, ദക്ഷിണ ഏഷ്യയിലുള്ളത്. മൊത്തം ലോക ജനസംഖ്യയുടെ 26 ശതമാനമാണ് ഇത്. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ ചൈനയിലും ഇന്ത്യയിലുമാണ്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങളില്‍ മാത്രമായിരിക്കും 2050 വരെയുള്ള ആഗോള ജനസംഖ്യാ വര്‍ധനവിന്റെ പകുതിയിലധികവും ഉണ്ടാകുക. പത്ത് രാജ്യങ്ങളില്‍ നിന്ന് 10 ലക്ഷം വീതം ആളുകളാണ് 2010 നും 2021 നും ഇടയില്‍ പലായനം ചെയ്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2030ല്‍ ആഗോള ജനസംഖ്യ 850 കോടിയിലേക്കും 2050ല്‍ 970 കോടിയിലേക്കും വളരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2080കളില്‍ ജനസംഖ്യ ഏകദേശം 1040 കോടിയിലേക്ക് എത്തുമെന്നും 2100 വരെ ആ നിലയില്‍ തുടരുമെന്നും പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button