Latest NewsNewsTechnology

ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടും ആക്സസ് ചെയ്യണോ? ബീറ്റ പതിപ്പിലെ പുതിയ അപ്ഡേറ്റ് ഇങ്ങനെ

ആദ്യ ഘട്ടത്തിൽ വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാകുക

ഉപയോക്താക്കളുടെ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വീണ്ടെടുക്കാൻ അവസരം നൽകാനൊരുങ്ങി വാട്സ്ആപ്പ്. പുതിയ അപ്ഡേറ്റ് പ്രകാരം, ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് വീണ്ടെടുക്കാൻ സാധിക്കും. കൂടാതെ, ഉപയോക്താക്കളെ ആകർഷിക്കാനുള്ള മികച്ച ഫീച്ചർ കൂടിയാണിത്.

ആദ്യ ഘട്ടത്തിൽ വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാകുക. റിപ്പോർട്ടുകൾ പ്രകാരം, വരും ആഴ്ചകളിൽ ഐഒഎസ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമായേക്കും. നിരോധിത അക്കൗണ്ടുകളിൽ ദൃശ്യമാകുന്ന റിവ്യൂ ഓപ്ഷനിലൂടെയാണ് നിരോധിക്കപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാൻ സാധിക്കുക. റിവ്യൂ റിക്വസ്റ്റ് നൽകിയാൽ വാട്സ്ആപ്പ് സപ്പോർട്ട് ടീം വിശകലനം ചെയ്യുകയും അബദ്ധവശാൽ നിരോധിച്ചതാണെങ്കിൽ അക്കൗണ്ട് ആക്സസ് ചെയ്യാനുള്ള അനുവാദവും നൽകും. അതേസമയം, നിയമലംഘനം കണ്ടെത്തിയാൽ അക്കൗണ്ട് തിരികെ ലഭിക്കില്ല.

Also Read: രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം അനിവാര്യമെന്ന് കേന്ദ്ര മന്ത്രി: എതിര്‍പ്പ് അറിയിച്ച് ഒവൈസി

എല്ലാ മാസവും വാട്സാപ്പിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത അക്കൗണ്ടുകൾ നിരോധിക്കാറുണ്ട്. അബദ്ധവശാൽ നിരോധനം ഏർപ്പെടുത്തിയ അക്കൗണ്ടുകൾക്കാണ് പുതിയ ഫീച്ചർ ഗുണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button