Latest NewsNewsInternational

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വന്‍ പ്രളയം, നിരവധി മരണം

പാകിസ്ഥാനില്‍ കനത്ത മഴയില്‍ ഡാമുകള്‍ തകര്‍ന്നു, നിരവധി മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കനത്ത മഴയില്‍ ഡാമുകള്‍ തകര്‍ന്നു. എട്ട് ഡാമുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ജനവാസ മേഖലയിലേയ്ക്ക് വെള്ളം ഇരച്ചു കയറി 70 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജനവാസ മേഖലകളെ പ്രളയം ബാധിച്ചതോടെ ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: കയ്യിലെ സ്വർണ്ണവള ഊരി നൽകി മന്ത്രി ബിന്ദു: യുവാവിന് മന്ത്രിയുടെ സഹായം

കനത്ത മഴയാണ് മേഖലയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ത്തിയത്. ജലസേചനങ്ങള്‍ക്കായി പണിതുയര്‍ത്തിയ ചെറുഡാമുകളാണ് ഒന്നാകെ തകര്‍ന്നിരിക്കുന്നത്. 20 ദശലക്ഷം പേരെ പ്രളയം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനിലെ തെക്കന്‍ മേഖലയായ ബലൂചിലാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. നിരവധി പേര്‍ വീടുകള്‍ തകര്‍ന്നാണ് മരണപ്പെട്ടത്. ബലൂചിനൊപ്പം വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലും പ്രളയം രൂക്ഷമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button