Latest NewsNewsIndiaBusiness

5ജി സ്പെക്ട്രം: അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു

ലേലത്തിൽ വിജയിക്കുന്ന കമ്പനിക്ക് 20 വർഷം സ്പെക്ട്രം ഉപയോഗിക്കാൻ സാധിക്കും

രാജ്യത്ത് 5ജി സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു. പ്രധാനമായും നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ- ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. ടെലികോം മന്ത്രാലയമാണ് അപേക്ഷകരുടെ ലിസ്റ്റ് പുറത്തുവിട്ടത്.

സ്പെക്ട്രം ലേലത്തിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ പ്രവേശനം ടെലികോം രംഗത്ത് കടുത്ത മത്സരങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26 മുതലാണ് ആരംഭിക്കുന്നത്. കൂടാതെ, ലേലത്തിലേക്ക് കമ്പനികളെ ആകർഷിക്കാൻ പേയ്മെന്റ് നിബന്ധനകളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്.

Also Read: ബിജെപി നേതാവിന് നേരെ മതമൗലികവാദികളുടെ ആക്രമണം

ലേലത്തിൽ വിജയിക്കുന്ന കമ്പനിക്ക് 20 വർഷം സ്പെക്ട്രം ഉപയോഗിക്കാൻ സാധിക്കും. കൂടാതെ, പണം 20 തുല്യ വാർഷിക ഗഡുക്കളായാണ് നൽകേണ്ടത്. ഏറ്റവും ചുരുങ്ങിയത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെർട്സ് ലേലത്തിൽ വിൽപ്പനയ്ക്ക് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button