Latest NewsNewsIndia

ഇന്ത്യയിലാദ്യമായി അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തി

ഇന്ത്യയിലാദ്യമായി അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തി : ലോകത്ത് പത്ത് പേര്‍ക്ക് മാത്രമുള്ള രക്തഗ്രൂപ്പെന്ന് റിപ്പോര്‍ട്ട്

ഗാന്ധിനഗര്‍: ഇന്ത്യയിലാദ്യമായി അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തിയതില്‍ അമ്പരപ്പ് വിട്ടുമാറാതെ ഡോക്ടര്‍മാര്‍. ലോകത്തില്‍ തന്നെ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന രക്തഗ്രൂപ്പാണിതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയുടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് അപൂര്‍വ രക്തഗ്രൂപ്പ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.

Read Also: ചൂര മീന്‍ കയറ്റുമതി ചെയ്തതില്‍ ഒമ്പത്​ കോടി നഷ്ടം: മുഹമ്മദ് ഫൈസലിനെതിരെ കേസ്

ഇഎംഎം നെഗറ്റീവ് എന്ന ഗ്രൂപ്പാണിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിലുള്ള ‘എ’, ‘ബി’, ‘ഒ’ അല്ലെങ്കില്‍ ‘എബി’ ഗ്രൂപ്പുകളുടെ കീഴില്‍ വരാത്ത രക്തഗ്രൂപ്പാണ് ഇഎംഎം നെഗറ്റീവ്. ആദ്യമായാണ് ഇന്ത്യയില്‍ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് മനുഷ്യനില്‍ കണ്ടെത്തുന്നത്.

ഒരു തരം റെഡ് സെല്‍ ആന്റിജനുകളാണ് ഇഎംഎം. എല്ലാവരുടെയും രക്തത്തില്‍ അതിനാല്‍ ഇഎംഎം അടങ്ങിയിരിക്കും. എന്നാല്‍ രക്തത്തില്‍ ഹൈ-ഫ്രീക്വന്‍സി ആന്റിജനായ ഇഎംഎം ഇല്ലാത്ത അപൂര്‍വമാളുകള്‍ മാത്രമാണുള്ളത്. ലോകത്ത് തന്നെ പത്ത് പേരെ മാത്രമേ അത്തരത്തില്‍ കണ്ടെത്തിയിട്ടുള്ളൂ. അപൂര്‍വമായി ഇത്തരത്തില്‍ ഇഎംഎം ഇല്ലാത്ത രക്തഗ്രൂപ്പുള്ളവര്‍ക്ക് രക്തം ദാനം ചെയ്യാനും കഴിയുകയില്ല. കൂടാതെ മറ്റൊരാളില്‍ നിന്നും രക്തം വാങ്ങാനും ഇത്തരക്കാര്‍ക്ക് കഴിയില്ല.

ഗുജറാത്തിലെ ഹൃദ്രോഗിയില്‍ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് കണ്ടെത്തുന്നതുവരെ ലോകത്ത് ഒമ്പത് പേര്‍ക്ക് മാത്രമായിരുന്നു അപൂര്‍വ രക്തഗ്രൂപ്പ് ഉണ്ടായിരുന്നത്. എന്നാല്‍, രാജ്കോട്ട് സ്വദേശിയുടെ പരിശോധനാഫലം പുറത്തുവന്നതോടെ ഇഎംഎം നെഗറ്റീവ് ഗ്രൂപ്പുള്ള പത്താമത്തെയാളെ ലോകം രേഖപ്പെടുത്തി.

ഹൃദയാഘാതത്തെത്തുടര്‍ന്ന് അഹമ്മദാബാദില്‍ ചികിത്സയിലായിരുന്ന 65 കാരനായ രോഗിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായി വന്നു. രക്തഗ്രൂപ്പ് പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതോടെ രക്തസാമ്പിള്‍ അമേരിക്കയിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് അപൂര്‍വ രക്തഗ്രൂപ്പാണ് രോഗിക്കുള്ളതെന്ന് കണ്ടെത്തിയത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button