PalakkadLatest NewsKeralaNattuvarthaNews

നിയന്ത്രണംവിട്ട ബസ് ഹോട്ടലിനുള്ളിലേക്ക് പാഞ്ഞുകയറി : ഡ്രൈവർക്ക് പരിക്ക്

'സ്പീഡ് ലൈൻ' എന്ന പേരുള്ള പാലക്കാട്- ഗുരുവായൂർ ബസാണ് അപകടത്തിൽപ്പെട്ടത്

കല്ലേക്കാട്: നിയന്ത്രണംവിട്ട ബസ് ഹോട്ടലിനുള്ളിലേക്ക് പാഞ്ഞുകയറി അപകടം.’സ്പീഡ് ലൈൻ’ എന്ന പേരുള്ള പാലക്കാട്- ഗുരുവായൂർ ബസാണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ 10.30-ന് ആണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബസ് കല്ലേക്കാട് ബ്ലോക്ക് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Read Also : ഡി.വൈ.എഫ്.ഐ നേതാവ് വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതകം: ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

പെരുന്നാൾ അവധി പ്രമാണിച്ച് കട അവധിയായിരുന്നതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. അപകടത്തിൽ ഡ്രൈവർക്ക് ചെറിയ പരിക്കേറ്റു. അതേസമയം, കട പൂർണമായും നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button