WayanadKeralaNattuvarthaLatest NewsNews

പള്ളിയുടെ ഗ്രോട്ടോ ആക്രമിച്ചു : പ്രതി അറസ്റ്റിൽ

ഇരുളം അമ്പലപ്പടി മോഹനനെ (45) ആണ് പൊലീസ് പിടികൂടിയത്

പനമരം: വാകേരി പള്ളിയുടെ ഗ്രോട്ടോ ആക്രമിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ഇരുളം അമ്പലപ്പടി മോഹനനെ (45) ആണ് പൊലീസ് പിടികൂടിയത്. കേണിച്ചിറ എസ്.ഐ ബിജു ആന്റണിയും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് വാകേരി കല്ലൂര്‍ക്കുന്നിലെ സെന്റ് ആന്റണി ചര്‍ച്ചിന്റെ ഗ്രോട്ടോ ഇയാള്‍ ആക്രമിച്ചത്. ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍, സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ഒ സിബി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

Read Also : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം : വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഗ്രോട്ടോയുടെ ഉള്ളിലെ ഒന്നര അടി പൊക്കത്തിലുള്ള ഔസേപ്പ് പിതാവിന്റെ ഫോട്ടോ പൊട്ടിക്കുകയും മാതാവിന്റെ രൂപത്തിലെ എല്‍.ഇ.ഡി ബൾബുകൾ മോഷ്ടിക്കുകയുമായിരുന്നു. തുടർന്ന്, തിങ്കളാഴ്ച രാവിലെയോടെയാണ് പള്ളിക്കമ്മിറ്റി അധികൃതര്‍ കേണിച്ചിറ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button