Latest NewsNewsMobile PhoneTechnology

ഷവോമി റെഡ്മി കെ50ഐ: ഈ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും

6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണി കീഴക്കാൻ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ ഈ മാസം പുറത്തിറക്കും. ഷവോമി റെഡ്മി കെ50ഐ സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്. സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടില്ലെങ്കിലും ഓൺലൈൻ മുഖാന്തരം ചില ഫീച്ചറുകൾ ചോർന്നിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം.

6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. കൂടാതെ, ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും ലഭ്യമാകും. 144 ഹെർട്സ് റിഫ്രഷ് റേറ്റാണ് പ്രതീക്ഷിക്കുന്നത്.

Also Read: കേരളത്തിൽ വ്യവസായങ്ങൾക്ക് ഏറ്റവും അനുകൂല സാഹചര്യം: മുഖ്യമന്ത്രി

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകൾക്കൊപ്പം 16 മെഗാപിക്സൽ സെൽഫി ക്യാമറയും പ്രതീക്ഷിക്കാം. മീഡിയടെക് ഡെമൻസിറ്റി 8100 പ്രോസസറുകളിലായിരിക്കും പ്രവർത്തിക്കുന്നത്. 5,080 എംഎഎച്ച് ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ്. ഈ സ്മാർട്ട്ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button