Latest NewsIndia

‘ചിലർ അത്യാഗ്രഹികളാണ്, ബിജെപി അവരെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നു’: ഗോവ കോൺഗ്രസ് ഇൻചാർജ്

പനാജി: കോൺഗ്രസിൽ ഉള്ളവരെ ബിജെപി വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഗോവ കോൺഗ്രസ്. പാർട്ടിയിലുള്ള ചിലർ അത്യാഗ്രഹികളാണെന്നും, ബിജെപി അവരെ വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചത് ഗോവ കോൺഗ്രസ് ഇൻചാർജായ ദിനേശ് ഗുണ്ടുറാവുവാണ്.

 

‘ദിഗംബർ കാമത്തിനും മൈക്കിൾ ലോബോയ്ക്കും ഉയർന്ന പദവിയാണ് കോൺഗ്രസ് നൽകിയത്. കോൺഗ്രസ് പാർട്ടിയിലുള്ള ചിലർ വളരെ അത്യാഗ്രഹികളാണ്. ബിജെപി ഇവരെ വിലയ്ക്കെടുക്കാൻ വേണ്ടി ശ്രമിക്കുകയാണ്. ഇരുവരും തമ്മിൽ കനത്ത വിലപേശൽ നടക്കുന്നുണ്ട്.’- ദിനേശ് പറയുന്നു.

Also read: താരാഷ്ടകം

ഇന്ത്യ ടുഡേയുമായി നടത്തിയ ഒരു ഇന്റർവ്യൂവിലാണ് ദിനേശ് റാവു ഇങ്ങനെ പ്രതികരിച്ചത്. വളരെ വലിയ കളിയാണ് ബിജെപി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 25 കോടി വരെ ഓഫർ ചെയ്തെന്നും, പാർട്ടിയ്ക്കുള്ളിൽ പിളർപ്പ് ഉണ്ടാക്കുകയെന്ന ബിജെപിയുടെ ലക്ഷ്യം ഫലവത്തായില്ലെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button