Latest NewsNewsLife StyleHealth & Fitness

വളരെ വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

പലരേയും അലട്ടുന്ന കാര്യമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിഞ്ഞാലോ. ഒന്നു ശ്രമിച്ചു നോക്കാം അല്ലേ?, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരഭാരം ഈസിയായി കുറയ്ക്കാം.

വെള്ളം ധാരാളം കുടിക്കുക

ശരീരഭാരം കുറയ്ക്കാന്‍ ആഗഹിക്കുന്നവര്‍ ദിവസവും കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുക മാത്രമല്ല, മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വെള്ളം ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.

മധുരം ഒഴിവാക്കാം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മധുരം നിര്‍ബന്ധമായും ഒഴിവാക്കുക. ചായയില്‍ മധുരം ചേര്‍ക്കുന്നതും മധുര പലഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മധുരം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Read Also : ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധം: സി.പി.ഐ.എം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഡാല്‍, മുട്ട, പനീര്‍, സോയ പോലുള്ള ഭക്ഷണങ്ങള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും.

രാവിലെയും വൈകിട്ടും നടത്തം ശീലമാക്കൂ

ദിവസവും 45 മിനിറ്റ് നടക്കാന്‍ നിങ്ങള്‍ സമയം മാറ്റിവയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അല്‍പമൊന്ന് നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. രാവിലെയും വൈകിട്ടും നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കുമെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button