Latest NewsNewsIndia

രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്രം

രാജ്യത്ത് ജൂലൈ 15 മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ സൗജന്യം

ന്യൂഡല്‍ഹി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 15 മുതല്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊറോണ പ്രതിരോധ വാക്സിന്റെ മൂന്നാം ഡോസായ ബൂസ്റ്റര്‍ ഡോസ് ജൂലൈ 15 മുതല്‍ 75 ദിവസം വരെയാണ് സൗജന്യമായി നല്‍കുക. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ബൂസ്റ്റര്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. അതേസമയം, സ്വകാര്യ കേന്ദ്രങ്ങളില്‍ തുടരുന്ന പെയ്ഡ്-വാക്സിനേഷന്‍ മുടക്കമില്ലാതെ പുരോഗമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: സെക്സിനിടയിൽ ബെൽറ്റ് ഉപയോഗിച്ച് അതിക്രമം, കാമുകനെ കുത്തിക്കൊന്ന് കാമുകി

നേരത്തെ ഒമ്പത് മാസമായിരുന്നു ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനാവശ്യമായ ഇടവേള. അതായത്, രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ടാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാം. എന്നാല്‍, കഴിഞ്ഞ ജൂലൈ ആറിന് ഈ നിര്‍ദ്ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റംവരുത്തി. ഒമ്പത് മാസത്തെ ഇടവേളയെന്നത് ആറ് മാസമായി വെട്ടിക്കുറച്ചു.

60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും നേരത്തെ തന്നെ ബൂസ്റ്റര്‍ ഡോസ് സൗജന്യമായിരുന്നു. തുടര്‍ന്നാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button