Latest NewsNewsInternational

‘ആവശ്യമുള്ളത് ചെയ്യുക’: പോലീസിനും സൈന്യത്തിനും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സന്ദേശം: റിപ്പോര്‍ട്ട്

റനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബൊ:  പ്രസിഡന്റ് ഗോതബായ രാജപക്സെ ചൊവ്വാഴ്ച രാത്രി മാലിദ്വീപിലേക്ക് പലായനം ചെയ്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും ‘ആക്ടിംഗ് പ്രസിഡന്റുമായ’ റനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫീസിന് പുറത്ത്, പോലീസ് അംഗങ്ങള്‍ കാവല്‍ നില്‍ക്കുന്നുണ്ട്.

Read Also: ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജൻ: ട്രോളുമായി ആനന്ദ് മഹീന്ദ്ര

പ്രതിന്ധിയിലായ ദ്വീപ് രാഷ്ട്രത്തില്‍ ബുധനാഴ്ച പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന്, സൈന്യത്തിനോടും പോലീസിനോടും ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായത് ചെയ്യാന്‍ ഉത്തരവിട്ടു. പ്രതിഷേധക്കാര്‍ കൊളംബോയിലെ തന്റെ ഓഫീസ് ആക്രമിച്ചതിന് ശേഷം സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ പ്രസ്താവനയില്‍ വിക്രമസിംഗെ പറഞ്ഞു, ‘ആക്ടിംഗ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് എന്നെ തടയാന്‍ അവര്‍ ആഗ്രഹിക്കുന്നു’. എന്നാല്‍, ‘ഫാസിസ്റ്റുകളെ അധികാരം ഏറ്റെടുക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് റനില്‍ വിക്രമസിംഗെ പറഞ്ഞു.

അതേസമയം, രാജി കത്ത് ഇന്ന് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെ പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button