AsiaLatest NewsNewsInternational

കോമഡി സ്‌കിറ്റിനിടെ ഇസ്ലാമിനെ അപമാനിച്ചു എന്നാരോപിച്ച് മുസ്ലീം യുവതിയെ അറസ്റ്റ് ചെയ്തു

ക്വാലാലംപൂർ: മലേഷ്യയിലെ ക്വാലാലംപൂരിൽ കോമഡി സ്‌കിറ്റിനിടെ ‘ഇസ്ലാമിനെ അപമാനിച്ചു’ എന്നാരോപിച്ച് മുസ്ലീം യുവതിയെ അറസ്റ്റ് ചെയ്തു. മുസ്ലീം വിഭാഗത്തിനിടയിൽ മതപരമായ സംഘർഷം ഇളക്കിവിട്ടെന്ന് അവർ ആരോപിച്ച്, ഇരുപത്തിയാറുകാരിയായ സിറ്റി നുറമിറ അബ്ദുല്ല എന്ന യുവതിയാണ് അറസ്റ്റിലായത്. അതേസമയം യുവതി കോടതിയിൽ കുറ്റം നിഷേധിച്ചു.

തമൻ തുൻ ഡോ ഇസ്മായിൽ കോമഡി ക്ലബിൽ നടന്ന പരിപാടിയിൽ ഷോർട്ട് ഡ്രസ് ധരിച്ചുവെന്നും വസ്ത്രം ഉരിഞ്ഞ് ഇസ്ലാമിനെ അവഹേളിച്ചുവെന്നും ഉള്ള കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേജിൽ പരിപാടിക്കിടെ, ഹിജാബ് ധരിച്ച സ്ത്രീ, മതനിന്ദപരമായ പരാമർശങ്ങൾ നടത്തുകയും സ്വന്തം വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഷോയുടെ 54 സെക്കൻഡ് വീഡിയോ വൈറലായതിനെ തുടർന്ന് ജൂലൈ 9 നാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീം ജനതയാണെന്ന് ഒവൈസി

മലേഷ്യൻ പീനൽ കോഡിന്റെ സെക്ഷൻ 298 (എ) പ്രകാരം ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചതിനും, വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് നുറമിറയ്‌ക്കെതിരെ കേസെടുത്തത്. കുറ്റം തെളിഞ്ഞാൽ യുവതി, അഞ്ച് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. യുവതിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ, പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ നജാ ഫർഹാന കോടതിയിൽ ആവശ്യപ്പെട്ടു.

എന്നാൽ, ഒരു ആൾ ജാമ്യത്തോടൊപ്പം 20,000 റിയാൽ ജാമ്യത്തുക കെട്ടിവെച്ച് യുവതിക്ക് ജാമ്യം അനുവദിച്ച കോടതി, വിഷയം പരിഹരിക്കുന്നതുവരെ യുവതിയുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ ഉത്തരവിട്ടു. വിഷയം സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. തുടർന്ന്, കോമഡി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ക്വാലാലംപൂർ സിറ്റി ഹാൾ, താൽക്കാലികമായി നിർത്തിവച്ചു. യുവതിയുടെ വൈറലായ വീഡിയോ ഫെഡറൽ ടെറിട്ടറീസ് ഇസ്ലാമിക് റിലീജിയസ് ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button