KeralaLatest NewsNews

‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ !’: വി.ടി ബൽറാം

കൊച്ചി: പുതിയ പാർലമെന്റിന് മുകളിലെ അശോക സ്തംഭ സിംഹങ്ങൾക്ക് ഭാവ വ്യത്യാസമുണ്ടെന്ന വിമർശനങ്ങൾക്കിടെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഹനുമാന്റെയും ശിവന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ബൽറാമിന്റെ ചോദ്യം. ബൽറാമിന്റെ പോസ്റ്റിനെതിരെ വിമർശനം ഉയരുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ ദേശീയ ചിഹ്നമായ അശോക സ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. എക്‌സിക്യൂട്ടീവിന്റെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി ചിഹ്നം അനാവരണം ചെയ്‌തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ആദ്യം രം​ഗത്തെത്തിയിരുന്നു. പിന്നാലെ ദേശീയ ചി​ഹ്നം പരിഷ്കരിച്ച് അപമാനിച്ചതായും പ്രതിപക്ഷം ആരോപിച്ചു. ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും എന്നാൽ പുതിയ ശിൽപത്തിലുള്ളവക്ക് നരഭോജി ഭാവമാണുള്ളതെന്നും ആർജെഡി ട്വീറ്റ് ചെയ്തു.

തൃണമൂൽ കോൺഗ്രസും സ്തംഭത്തിനെതിരെ രം​ഗത്തെത്തി. നമ്മുടെ ദേശീയ ചിഹ്നത്തോടുള്ള അവ​ഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂൽ രാജ്യസഭാ വക്താവും പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് ക്രൂരഭാവമെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ തള്ളി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി രംഗത്തെത്തി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യം സ്ഥാപിച്ചിരിക്കുന്ന അശോക സ്തംഭവുമായി ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നതിന് യാതൊരു മാറ്റവും ഇല്ലെന്നും, വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ഭാവനയിൽ തോന്നുന്നതാണ് ഇക്കാര്യങ്ങളെന്നും അദ്ദേഹം വിമർശിച്ചു. സാരനാഥിന്റെ യഥാർത്ഥ ചിഹ്നത്തിന് 1.6 മീറ്റർ ഉയരമുണ്ടെന്നും അതേസമയം പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത എംബ്ലം 6.5 മീറ്റർ ഉയരത്തിലാണെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button