KeralaLatest NewsNews

കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് മന്ത്രി ആന്റണി രാജു

 

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്നും നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച സർവീസ് ഘട്ടങ്ങളായി പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു.

എറണാകുളത്ത് പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ള നടപടികൾ ഗൗരവമായി പരിഗണിക്കുന്നു. ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി പറ‌ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button