Latest NewsIndiaNews

‘സംഘ് പരിവാര്‍ വാക്കുകളെ പോലും ഭയക്കുന്നു, വിലക്കിയത് മോദി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകൾ’

ഡല്‍ഹി: പാര്‍ലമെന്റില്‍ ‘അഴിമതി’ ഉൾപ്പെടെയുള്ള 65 വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്‌.ഐ നേതാവ് എസ്‌.കെ. സജീഷ് രംഗത്ത്. മോദി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്ന വാക്കുകളാണ് വിലക്കിയതെന്നും സംഘ് പരിവാറിന് വാക്കുകള്‍ പോലും ഭയമാണെന്നും സജീഷ് പറഞ്ഞു.

എസ്‌.കെ സജീഷിൻറെ വാക്കുകൾ ഇങ്ങനെ:

‘അഴിമതി അണ്‍ പാര്‍ലിമെന്ററിവാക്കായി…വാക്കുകള്‍ പോലും ഭയക്കുന്ന സംഘപരിവാരം.. അഴിമതിക്കാരന്‍, അരാജകവാദി, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ചതി, അഹങ്കാരം, നാട്യം ഉള്‍പ്പെടെ 65 വാക്കുകള്‍ അണ്‍പാര്‍ലിമെന്ററി. ലോക്സഭാ സെക്രട്ടറിയേറ്റിന്റേതാണ് വിചിത്രമായ സര്‍ക്കുലര്‍. മോദി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ ആണ് വിലക്കപ്പെട്ടത്.

പാര്‍ട്ടിയെ വീണ്ടും ഐ.സി.യുവിലാക്കുന്നു: കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

വാക്കുകള്‍ വിലക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്റിലെ ചര്‍ച്ചക്കിടെ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.’

നേരത്തെ, ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് 65ഓളം വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രാജ്യസഭയ്ക്കും, ലോക്സഭയ്ക്കും ഇത് ബാധകമാണെന്നും സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കാനും ഉത്തരവുണ്ട്. മണ്‍സൂര്‍ കാല സമ്മേളനത്തിനായി പാര്‍ലമെന്റ് ചേരാനിരിക്കെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button