Latest NewsKeralaNewsLife Style

രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ചാലുള്ള ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

 

അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് മല്ലി. രുചി മാത്രമല്ല അനവധി ഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് ഡയറ്റീഷന്മാര്‍ പറയുന്നു.  ഇതിനായി ഒരു ടീ സ്പൂണ്‍ മല്ലി ഒരു കപ്പ് വെള്ളത്തില്‍ രാത്രിയില്‍ കുതിര്‍ത്ത് വയ്ക്കണം. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത്തരത്തില്‍ മല്ലി വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.

മല്ലിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കല്‍സിനെ കുറച്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. പല രോഗങ്ങളെയും തടയാന്‍ ഇത് വഴി സാധിക്കും

വൈറ്റമിന്‍ കെ, സി, എ എന്നിവ സമൃദ്ധമായി അടങ്ങിയ മല്ലി മുടികള്‍ തഴച്ചു വളരാനും അവയെ കരുത്തുറ്റതാക്കാനും സഹായിക്കും. മുടി പൊഴിയുന്നത് കുറയ്ക്കാനും അവ പൊട്ടി പോകാതിരിക്കാനും മല്ലിയിലെ പോഷണങ്ങള്‍ സഹായിക്കും. എണ്ണയില്‍ ചേര്‍ത്തും മല്ലി തലയില്‍ തേയ്ക്കുന്നത് നല്ലതാണ്.

ദഹന സംവിധാനത്തെ മെച്ചപ്പെടുത്താനും ചയാപചയം വര്‍ദ്ധിപ്പിക്കാനും രാവിലെ മല്ലി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇത് ഭാരം കുറയ്ക്കാനും സഹായകമാണ്.

മല്ലിയില്‍ ഇരുമ്പിന്‍റെയും സാന്നിധ്യം ധാരാളമുണ്ട്. ഇതിന്‍റെ ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തില്‍ കുരുക്കളുണ്ടാകുന്നത് തടയുകയും ചര്‍മ്മം മൃദുവാക്കി തിളക്കം നല്‍കുകയും ചെയ്യും.

ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും  രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിക്കുക എന്ന ശീലം പിന്തുടരാവുന്നതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്ന ഉത്തമ ഔഷധമാണ് മല്ലി വെള്ളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button