Latest NewsIndia

പാകിസ്ഥാൻ ചാരവൃത്തി ആരോപണം: വീണ്ടും നിഷേധിച്ച് ഹമീദ് അന്‍സാരി, മിർസയെ അറിയുക പോലുമില്ലെന്ന് വാദം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സയെ താന്‍ അറിയുകയില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. നുസ്രത്ത് മിര്‍സയെ ഒരു സമ്മേളനത്തിലേക്കും ക്ഷണിച്ചിട്ടില്ലെന്ന മുന്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ഹമീദ് അന്‍സാരി വ്യക്തമാക്കി. സര്‍ക്കാരിന്റ ഉപദേശപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ സമ്മതത്തോടെയാണ് വിദേശ പ്രമുഖര്‍ക്കുള്ള ക്ഷണമെന്നും അന്‍സാരി പറഞ്ഞു.

2009ല്‍ ഇന്ത്യയില്‍ നടന്ന ഭീകരതയെക്കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സില്‍ അന്‍സാരിയും നുസ്രത്ത് മിര്‍സയും വേദി പങ്കിടുന്നതിന്റെ ഫോട്ടോ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ഇതോടെ ബിജെപിയും കോണ്‍ഗ്രസിനെതിരെ ചാരവൃത്തി ആരോപിച്ച് രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക നുസ്രത്ത് മിര്‍സ പാക്കിസ്ഥാനില്‍ നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

‘യുപിഎ ഭരണകാലത്ത് താന്‍ അഞ്ച് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ തന്റെ രാജ്യത്തെ ചാരസംഘടനയായ ഐഎസ്‌ഐക്ക് കൈമാറി. ‘നുസ്രത്ത് മിര്‍സ അവകാശപ്പെട്ടു. അന്‍സാരിയുടെ ക്ഷണപ്രകാരമാണ് താന്‍ ഇന്ത്യ സന്ദര്‍ശിച്ചതെന്നും അദ്ദേഹത്തെ കണ്ടതെന്നുമായിരുന്നു നുസ്രത്തിന്റെ ആരോപണം.

അതേസമയം, അൻസാരി ഇതെല്ലം നിഷേധിക്കുമ്പോഴും ചില തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്ത വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. കേരളത്തിലും എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് വേദിയിൽ ഹമീദ് അൻസാരി പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button