Latest NewsNewsIndiaBusiness

പാമോയിൽ കയറ്റുമതിയിൽ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ, പുതിയ മാറ്റങ്ങൾ അറിയാം

ആഭ്യന്തര വിലക്കയറ്റത്തെ ചെറുത്തുനിൽക്കാൻ പാമോയിൽ കയറ്റുമതിയിൽ ഇന്തോനേഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു

പാമോയിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇന്തോനേഷ്യ നടത്തുന്നത്. കൂടാതെ, പാമോയിൽ നികുതിയിലും ഇൻസെന്റീവുകളിലും ഉടൻ മാറ്റങ്ങൾ വരുത്തും.

ആഭ്യന്തര വിലക്കയറ്റത്തെ ചെറുത്തുനിൽക്കാൻ പാമോയിൽ കയറ്റുമതിയിൽ ഇന്തോനേഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ഏപ്രിൽ 28 മുതലാണ് നിരോധനം ഏർപ്പെടുത്തിയത്. ലോകത്തിലെ പാമോയിൽ ഉൽപ്പാദക രാഷ്ട്രങ്ങളിൽ ഒന്നാമതായ ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചതോടെ, നിരവധി രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടെ, പാമോയിൽ വില ആഗോള വിപണിയിൽ കുതിച്ചുയർന്നു.

Also Read: ഉദയ്പൂര്‍ കൊലയാളികള്‍ക്ക് പാക്-സൗദി ബന്ധം

ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന പാമോയിലിന്റെ 45 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ് എത്തുന്നത്. ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുകയും 60 ശതമാനം ഇറക്കുമതിയുമാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button