Latest NewsIndiaCrime

കൗമാരക്കാരിയെ യുവാവ് വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭാര്യ

ലഖ്‌നൗ: കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദാവുൻ ജില്ലയിലെ ഫൈസ്ഗഞ്ച് ബേട്ടാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സമീപവാസിയായ യുവാവ് ബലാത്സം​ഗം ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ തന്റെ മൊബൈലിൽ പകർത്തുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ ആണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദമ്പതിമാരെ അറസ്റ്റ് ചെയ്തത്.

ബലാത്സംഗം, പോക്സോ, ഐടി വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ അതിവേ​ഗം പ്രതികളെ പിടികൂടാനായെന്ന് അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ ചരൺ സിങ് റാണ മാധ്യമങ്ങളെ അറിയിച്ചു.

ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ യുവാവ് ​ഗ്രാമത്തിലുള്ള പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം, ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സം​ഗ ദൃശ്യങ്ങൾ യുവാവിന്റെ ഭാര്യ മൊബൈലിൽ ചിത്രീകരിച്ചു. പീഡന വിവരം പുറത്തറിയിച്ചാൽ വീഡിയോ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് യുവതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ, പീഡന വിവരം പെൺകുട്ടി ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് പ്രതികൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button