Latest NewsNewsIndiaTechnology

പാശ്ചാത്യ രാജ്യങ്ങളിലെ വിപണികളിൽ വികസന സാധ്യത കുറയുന്നു, ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങി ടെക് കമ്പനികൾ

എയർടെലിന്റെ മൊത്തം ഓഹരിയുടെ 12 ശതമാനത്തോളമാണ് ഗൂഗിളിന് സ്വന്തമാകുന്നത്

ഇന്ത്യയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി ടെക് ഭീമന്മാർ. മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും വിപണികളിലെ വികസന സാധ്യതകൾ കുറഞ്ഞതോടെയാണ് ടെക് കമ്പനികൾ ഇന്ത്യയിലേക്ക് ചുവടുറപ്പിക്കുന്നത്. ഇതിനോടകം ജിയോയുടെ ഓഹരികൾ ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികൾ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എയർടെലിലും ഗൂഗിൾ നിക്ഷേപം നടത്തിയത്.

ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 5,224 കോടി രൂപയാണ് ഗൂഗിൾ എയർടെലിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിൽ 1,000 കോടി ഡോളർ നിക്ഷേപിക്കുമെന്ന് നേരത്തെ ഗൂഗിൾ അറിയിച്ചിരുന്നു. ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന് വേണ്ടിയാണ് 1,000 കോടി ഡോളർ ഗൂഗിൾ നീക്കി വെച്ചിരിക്കുന്നത്.

Also Read: കത്തിയ ഗന്ധം: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

എയർടെലിന്റെ മൊത്തം ഓഹരിയുടെ 12 ശതമാനത്തോളമാണ് ഗൂഗിളിന് സ്വന്തമാകുന്നത്. 5 രൂപ മുഖവിലയുള്ള 71,176,839 ഇക്വിറ്റി ഷെയറുകളാണ് എയർടെൽ ഗൂഗിളിന് നൽകുക. ഓരോ ഷെയറിനും 734 രൂപ നിരക്കിലാണ് വില ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button