Latest NewsNewsBusiness

ഫ്ലിപ്കാർട്ട്: ബിഗ് സേവിംഗ്സ് സെയിൽ ജൂലൈ 23 മുതൽ ആരംഭിക്കും

സ്മാർട്ട്ഫോണുകൾ, ഹെഡ്ഫോണുകൾ, സ്പീക്കറുകൾ തുടങ്ങിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്

വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്കായി ബിഗ് സേവിംഗ്സ് സെയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ജൂലൈ 23 മുതൽ ആരംഭിക്കുന്ന ഈ വമ്പൻ സെയിലിൽ മികച്ച ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിലക്കിഴിവോടെ സ്വന്തമാക്കാൻ കഴിയും. സ്മാർട്ട്ഫോണുകൾ, ഹെഡ്ഫോണുകൾ, സ്പീക്കറുകൾ തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ ബാങ്കുകളുടെ കാർഡുകൾക്ക് പ്രത്യേക കഴിവുകൾ നൽകും. കൂടാതെ, ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മറ്റ് ഉപഭോക്താക്കളെക്കാൾ വേഗത്തിൽ ബിഗ് സേവിംഗ് സെയിലിൽ നിന്നും ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ കഴിയും. എല്ലാ ദിവസവും രാവിലെ 12 മണിക്കും 8 മണിക്കും വൈകുന്നേരം 4 മണിക്കുമാണ് ഓഫർ വിൽപ്പന നടത്തുക.

Also Read: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്​​സി​ന്‍റെ വേ​ഷ​ത്തി​ൽ ആൾമാറാട്ടം : യുവതി അറസ്റ്റിൽ

മോട്ടോറോള, ആപ്പിൾ, വിവോ, ഓപ്പോ തുടങ്ങിയ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കായിരിക്കും കൂടുതൽ വിലക്കിഴവ്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ബിഗ് സേവിംഗ്സ് സെയിൽ ജൂലൈ 27 നാണ് സമാപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button