Latest NewsNewsIndiaBusiness

ജിഎസ്ടി നിരക്ക് വർദ്ധനവിൽ അതൃപ്തി പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, സമര നടപടികളിലേക്ക് നീങ്ങാൻ സാധ്യത

ജിഎസ്ടി പരിഷ്കരണത്തിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്

അവശ്യ സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയതോടെ അതൃപ്തി അറിയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. ജിഎസ്ടി നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ സമരത്തിന് ഒരുങ്ങുന്നത്. നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ജൂലൈ 18 മുതലാണ് പ്രാബല്യത്തിലായത്.

ജിഎസ്ടി പരിഷ്കരണത്തിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കാനാണ് തീരുമാനം. ജൂലൈ 27 നാണ് സംസ്ഥാന വ്യാപകമായി ധർണ നടത്തുന്നത്. അതേസമയം, ജിഎസ്ടിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ മറ്റ് സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

Also Read: ‘ഏതെങ്കിലും ഇസ്ലാമിക രാജ്യമായിരുന്നെങ്കിൽ നൂപുർ ശർമ ഇപ്പോൾ കൊല്ലപ്പെടുമായിരുന്നു, ഇസ്ലാം അവർക്ക് മാപ്പ് നൽകില്ല’

നിലവിൽ, പായ്ക്ക് ചെയ്ത് ലേബൽ ചെയ്ത ഉൽപ്പന്നങ്ങൾക്കാണ് ജിഎസ്ടി ഈടാക്കുന്നത്. കഴിഞ്ഞ മാസം സംഘടിപ്പിച്ച ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് അവശ്യ സാധനങ്ങളുടെ ജിഎസ്ടി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button