Latest NewsNewsIndia

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എല്ലാ കേസുകളിലും ജാമ്യം

ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എതിരെയുള്ള എല്ലാ കേസുകളിലും സുപ്രീം കോടതി തിങ്കളാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെ ഉടൻ കസ്റ്റഡിയിൽ നിന്ന് വിടാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സുബൈറിനെതിരായ എല്ലാ എഫ്‌.ഐ.ആറുകളും, ട്വീറ്റ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രത്യേക കേസ് അന്വേഷിക്കുന്ന ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

രക്ഷകനായ ഇ.പി ‘ശകുനപ്പിഴ’ ആകുമോ? – ഇ.പി ജയരാജനെ രക്ഷപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴാകുമ്പോൾ

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്‌.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹർജി പരിഗണിക്കവെയാണ്, എല്ലാ കേസുകളിലും ആർട്ടിക്കിൾ 32 പ്രകാരം ഹർജിക്കാരനെ ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button