MalappuramNattuvarthaLatest NewsKeralaNews

ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ

നിലമ്പൂർ എൻ.എസ് സ്കൂളിന് സമീപം താമസിക്കുന്ന മൈസൂർ സ്വദേശിയായ എം.എസ്. മഞ്ജുവിനെയാണ് (38) നിലമ്പൂർ സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്

നിലമ്പൂർ: ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. നിലമ്പൂർ എൻ.എസ് സ്കൂളിന് സമീപം താമസിക്കുന്ന മൈസൂർ സ്വദേശിയായ എം.എസ്. മഞ്ജുവിനെയാണ് (38) നിലമ്പൂർ സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 29നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടിലെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read also : ‘കുഞ്ഞിരാമനെ കൊന്നത് മുസ്ലീം പള്ളിക്ക് കാവൽ നിൽക്കുമ്പോഴല്ല, സ്വന്തം സഖാക്കളെ അയച്ച് കൊലപ്പെടുത്തി ‘ -കെ സുധാകരൻ

നിലമ്പൂരിലെ ഭാര്യവീട്ടിലാണ് ഇയാൾ താമസിക്കുന്നത്. പ്രതിയുമായി പൊലീസ്​ തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button