AlappuzhaKeralaNattuvarthaLatest NewsNews

സ്കൂട്ടറിൽ കടത്താൻ ശ്രമം : 20 ലിറ്റർ ചാരായവുമായി 55 കാരൻ എക്സൈസ് പിടിയിൽ

പത്തിയൂർക്കാല കോട്ടൂർവടക്കതിൽ വീട്ടിൽ ശശി (55)യെ ആണ് എക്സൈസ് സംഘം പിടികൂടിയത്

കായംകുളം: വ്യാജ ചാരായവുമായി 55 കാരൻ അറസ്റ്റിൽ. പത്തിയൂർക്കാല കോട്ടൂർവടക്കതിൽ വീട്ടിൽ ശശി (55)യെ ആണ് എക്സൈസ് സംഘം പിടികൂടിയത്.

കായംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ കൊച്ചുകോശിയും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ ആണ് ഇയാൾ പിടിയിലായത്. മുതുകുളം തെക്ക്മുറി ഭാഗത്ത് നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 20 ലിറ്റർ ചാരായവുമായിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : ജെസ്‌ന കേസ്: സി.ബി.ഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിവിൽ എക്സൈസ് ഓഫീസർമാരായ ആര്‍ അശോകൻ, സിനുലാൽ, പ്രവീൺ എം, അഖിൽ ആര്‍ എസ്, ഫ്രാൻസിസ് ആന്റണി, രാഹുൽ കൃഷ്ണൻ, അരുൺ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി നാരായണൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button