ThiruvananthapuramKeralaLatest NewsNews

‘സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ ഷെയർ ചെയ്യാനോ പോലും ആളുകൾക്ക് പേടിയാണിപ്പോൾ’: സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. കേരളത്തിലെ ക്രമസമാധാന പാലനം ആട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ ഷെയർ ചെയ്യാനോ പോലും ആളുകൾക്ക് ഇപ്പോൾ പേടിയാണെന്നും സനൽ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സ്വർണക്കള്ളക്കടത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നു എന്ന് വന്നപ്പോൾ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണം മുതൽ എ.കെ.ജി സെന്ററിൽ ബോംബാക്രമണം വരെയുള്ള ആസൂത്രിത നാടകങ്ങൾ നടത്തി ശ്രദ്ധതിരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എല്ലാ കേസുകളിലും ജാമ്യം

കേരളത്തിലെ ക്രമസമാധാന പാലനം ആട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്ന് രണ്ടുവർഷം മുമ്പുമുതലേ വിളിച്ചു കൂവാൻ തുടങ്ങിയ ഒരാൾ ആണ് ഞാൻ. അത് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും ചീഫ്ജസ്റ്റിസിനും കത്തയച്ച് 24 മണിക്കൂർ തികയും മുൻപ് ഗുണ്ടകളെപ്പോലെ വന്ന പോലീസ് എന്നെ പിടിച്ചുകൊണ്ട് പോയി ഒരു കള്ളക്കേസിൽ പെടുത്തി.

അത് കഴിഞ്ഞിട്ട് മൂന്നുമാസം തികയും മുൻപ് കള്ളക്കേസിൽ അകത്തായവരും പോലീസിന്റെ മുഖം വലിച്ചു കീറിക്കൊണ്ട് കോടതികൾ ജാമ്യം നൽകി വിട്ടയച്ചവരും നിരവധിയാണ്. സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ ഷെയർ ചെയ്യാനോ പോലും ആളുകൾക്ക് പേടിയാണിപ്പോൾ.

സ്വർണക്കള്ളക്കടത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നു എന്ന് വന്നപ്പോൾ രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമണം മുതൽ എകെജി സെന്ററിൽ ബോംബാക്രമണം വരെയുള്ള ആസൂത്രിതനാടകങ്ങൾ നടത്തി ശ്രദ്ധതിരിച്ചു. നിയമസഭക്കകത്ത് കള്ളം പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകപ്പെട്ടപ്പോൾ ദാരുണമായി കൊല്ലപ്പെട്ട ഒരു രക്തസാക്ഷിയുടെ വിധവയെ നിയമസഭയ്ക്കുള്ളിൽ അധിക്ഷേപിച്ചുകൊണ്ട് ആ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ലോക റെക്കോര്‍ഡുകാര്‍ക്ക് 100,000 ഡോളര്‍ സമ്മാനം

ഇന്ന് കള്ളപ്പണക്കേസിൽ കേരളത്തിൽ നീതിപൂർവമായ വിചാരണ നടത്താൻ സാധ്യമല്ലാത്തതുകൊണ്ട് വിചാരണ കേരളത്തിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു.

അന്വേഷണം നടത്തണമെന്ന് ഞാൻ ആവശ്യപ്പെട്ട വിഷയങ്ങളിലൊന്നും ഒരുവിധ അന്വേഷണവും നടത്തിയിട്ടില്ല. അന്വേഷണം നടത്താത്തതിന് കാരണമെന്ത് എന്ന് തിരക്കാതെ ആവശ്യമുന്നയിക്കുന്നത് എനിക്ക് പ്രാന്തായതുകൊണ്ടാണ് എന്ന് വാദിച്ച് സ്വന്തം വായമൂടിയിരിക്കുന്നതിനെ ന്യായീകരിച്ചിരുന്ന കള്ളന് കഞ്ഞിവെച്ചവരൊക്കെ ഇവിടെത്തന്നെ ഉണ്ടാകുമല്ലോ അല്ലെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button