KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്

കെ.ടി ജലീല്‍ മന്ത്രിയായിരിക്കെ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് കര്‍ണാടകയിലേയ്ക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. ‘കേരളത്തില്‍ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരില്ലെന്ന പേടിയുണ്ടായിരുന്നു. ഇഡിയില്‍ ഇപ്പോള്‍ വിശ്വാസം വരുന്നുണ്ട്. പുതിയ നീക്കം പ്രതീക്ഷയ്ക്ക് വക നല്‍കുന്നു’, സ്വപ്ന പ്രതികരിച്ചു.

Read Also:‘സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ ഷെയർ ചെയ്യാനോ പോലും ആളുകൾക്ക് പേടിയാണിപ്പോൾ’: സനൽ കുമാർ ശശിധരൻ

നേരത്തെ ശിവശങ്കര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇഡി, എന്‍ഐഎ തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സികളെക്കുറിച്ച് ഭയക്കേണ്ടതില്ല. കാരണം കേരളത്തില്‍ എന്‍ഐഎ എടുത്ത കേസ് കൈകാര്യം ചെയ്യുന്നത് കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ കൂടി ചേര്‍ന്നാണ്. അവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള ആളുകളാണ്. അതിനാല്‍ കേരളത്തില്‍ കേസ് നടത്തുന്നത് സ്വാധീനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും ഈ സാഹചര്യത്തില്‍ കേസ് കര്‍ണാടകയിലേക്ക് മാറ്റാനുള്ള ഇഡിയുടെ നീക്കം സ്വാഗതാര്‍ഹമാണെന്നും സ്വപ്ന വ്യക്തമാക്കി.

കെ.ടി ജലീലിനെതിരായ തെളിവുകള്‍ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വപ്ന അറിയിച്ചു. മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോള്‍ കെ.ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ട്. അത് അഭിഭാഷകന് കൈമാറി കഴിഞ്ഞു. സത്യവാങ്മൂലത്തിനൊപ്പം അവ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button